kerala

ട്രെയിനിലെ വിദ്വേഷക്കൊല; പ്രതി ചേതന്‍ സിങ്ങിനെ ആര്‍.പിഫ് പിരിച്ചുവിട്ടു

By webdesk11

August 17, 2023

ജയ്പൂര്‍- മുംബൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ എഎസ്‌ഐയെയും മൂന്നു മുസ്ലീം യാത്രക്കാരെയും വെടിവെച്ച് കൊലപ്പെടുത്തിയ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ്ങിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഇയാള്‍ നേരത്തെയും മൂന്നുതവണ ഗുരുതര അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജൂലൈ 31നാണ് ചേതന്‍സിംഗ് തന്റെ മേല്‍ ഉദ്യോഗസ്ഥനായ എഎസ്‌ഐ ടിക്കറാം മീണയയേും 3 മുസ്ലിം യാത്രക്കാരെയും വെടിവെച്ച് കൊലപ്പെടുത്തിയത്.