kerala

വിദ്വേഷപ്രസംഗം; പി.സി ജോര്‍ജിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം

By Test User

May 23, 2022

പാലാരിവട്ടം വെണ്ണലയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വീണ്ടും വ്യാഴാഴ്ച്ച പരിഗണിക്കും. അതുവരെ അറസ്റ്റ് ഉണ്ടാകില്ല. ഇക്കാലയളവില്‍ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

വെണ്ണലയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. പിന്നാലെ കഴിഞ്ഞ ശനിയാഴ്ച ഉച്ച മുതല്‍ പി.സി ജോര്‍ജ് ഒളിവില്‍ പോയിരുന്നു. എന്നാല്‍ താന്‍ നിയമത്തില്‍നിന്നും ഓടിയൊളിക്കില്ലെന്ന് ജോര്‍ജ് ഹൈകോടതിയെ അറിയിച്ചു.