kerala

കൊച്ചി തലസ്ഥാനം: സ്വകാര്യബില്‍ അവതരിപ്പിക്കുംമുമ്പ് പാര്‍ട്ടിയുടെ അനുമതി തേടണമെന്ന് കോണ്‍ഗ്രസ്

By Chandrika Web

July 02, 2023

കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യബില്ലിന് അനുമതി തേടിയ എറണാകുളം എം.പി ഹൈബി ഈഡനെതിരെ കോണ്‍ഗ്രസ്. ഇത്തരം സ്വകാര്യബില്ലുകള്‍ക്ക് അനുമതി പാര്‍ട്ടിയില്‍ നിന്ന് മുന്‍കൂട്ടി വാങ്ങണമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. തലസ്ഥാനം മാറ്റുന്നതിനെ അനുകൂലിക്കാനാകില്ലെന്ന് ശശി തരൂര്‍ എം.പിയും മറ്റും വ്യക്തമാക്കി. തിരുവനന്തപുരത്തിന്റെ വികസനം തടയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് യുവമോര്‍ച്ച ആരോപിച്ചു. ഹൈബിയുടെ വീട്ടിലേക്ക് അവര്‍ പ്രകടനം നടത്തി.