india

ഉദ്ധവ് താക്കറെക്ക്‌ തിരിച്ചടി; പാര്‍ട്ടി ചിഹ്നവും പേരും മരവിപ്പിച്ച നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജി തള്ളി

By Test User

November 15, 2022

ഡല്‍ഹി: ശിവസേനയുടെ ചിഹ്നവും പേരും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളി. കഴിഞ്ഞ മാസമാണ് ഉദ്ധവ് താക്കറെ ഹൈക്കോടതിയെ സമീപിച്ചത്.

ഒക്ടോബര്‍ എട്ടിന് അന്ധേരി ഈസ്റ്റ് തിരഞ്ഞെടുപ്പില്‍ ശിവസേനയുടെ അമ്പും വില്ലും ചിഹ്നവും പേരും ഉപയോഗിക്കുന്നതിന് ഷിന്‍ഡെ- താക്കറെ വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹരജി സമര്‍പ്പിച്ചത്.