ഒരു കൂട്ടുകക്ഷി സര്‍ക്കാറിന് അഞ്ചു വര്‍ഷം തികയ്ക്കല്‍ എളുപ്പമാകുമെന്ന കരുതുന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എം കുമാര സ്വാമി സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പായി പറഞ്ഞു. ദീവിതത്തിലെ ഏറ്റവും വലിയ വെല്ലവിളിയാണിത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുക എന്നത് എളുപ്പപണിയാണെന്ന് താന്‍ കരുതുന്നില്ല എന്ന് കുമാര സാമി പറഞ്ഞു.

ജനങ്ങള്‍ക്കും സംശയമുണ്ടാകാം ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുമോയെന്ന്. പക്ഷേ ശങ്കരാചാര്യരുടെ അനുഗ്രഹത്താല്‍ എല്ലാം നന്നായി പോകുമെന്ന് എനിക്ക് വിശ്വാസമുണ്ട്.

പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കള്‍ അണിനിരന്ന പ്രൊഢ സദസ്സിലായിരുന്നു എച്ച്.ഡി കുമാര സ്വാമി മുഖ്യമന്ത്രിയായും കോണ്‍ഗ്രസ്സ് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും ഇന്നു സത്യപ്രതിജ്ഞ ചെയ്തത്.