india

കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ഗാന്ധി കുടുംബം മാത്രമല്ല ഉത്തരവാദികളെന്ന് പി. ചിദംബരം

By Test User

March 17, 2022

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട് തിരിച്ചടിക്ക് ഗാന്ധി കുടുംബം മാത്രമല്ല ഉത്തരവാദികളെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. നേതൃസ്ഥാനത്തുള്ള എല്ലാവരും പരാജയത്തിന് ഉത്തരവാദികളാണ്. പാര്‍ട്ടി പിളരരുതെന്ന് കോണ്‍ഗ്രസിലെ ജി23 നേതാക്കളോട് മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.

താന്‍ ഗോവയിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതുപോലെ ഗാന്ധിമാരും മറ്റു സംസ്ഥാനങ്ങളിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ബ്ലോക്ക്, ജില്ലാ, സംസ്ഥാന, എ ഐ സി സി നേതാക്കളെല്ലാം ഉത്തരവാദികളാണെന്നും ആരും അതില്‍ നിന്ന്  ഒളിച്ചോടുന്നില്ലെന്നും ചേിദംബരം കൂട്ടിച്ചേര്‍ത്തു.