kerala

പ്രണയം നിരസിച്ച യുവതിയെ കൊല്ലാന്‍ പെട്രോളുമായി എത്തി; കോഴിക്കോട് യുവാവ് അറസ്റ്റില്‍

By webdesk11

February 13, 2023

താമരശ്ശേരിയില്‍ പ്രണയം നിരസിച്ച യുവതിയെ കൊല്ലാന്‍ എത്തിയ യുവാവ് അറസ്റ്റില്‍. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്തിനെ(24) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു ലിറ്റര്‍ പെട്രോളും ലൈറ്ററുമായാണ് ഇയാള്‍ യുവതിയുടെ വീട്ടിലെത്തിയത്. അരുണ്‍ജിത്ത് വരുന്നത് കണ്ട് യുവതിയുടെ അമ്മ വീടിന്റെ വാതില്‍ അടക്കുകയായിരുന്നു.

നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു,