crime

ഹിജാബും തൊപ്പിയും പിടിച്ചു വലിച്ചു; പാലക്കാട്ട് ബസ് യാത്രക്കാരിക്കും മകനും നേരെ ജീവനക്കാരുടെ അധിക്ഷേപം

By webdesk13

May 11, 2023

ബസ് യാത്രക്കാരിയെയും 15 വയസുള്ള മകനെയും ബസ് ജീവനക്കാര്‍ അധിക്ഷേപിച്ചതായി പരാതി. മുതലമട സ്വദേശി നൗഷാദ് ബീഗവും മകനുമാണ് ബസിലെ കണ്ടക്ടര്‍ അറുമുഖന്‍, ക്ലീനര്‍ മനോജ് എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.

നൗഷാദ് ബീഗത്തിന്റെ ഹിജാബും മകന്റെ തൊപ്പിയും ബസ് ജീവനക്കാര്‍ പിടിച്ചു വലിച്ചു. മതവിദ്വേഷം പരത്തുന്ന തരത്തില്‍ അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്.

സംഭവം അറിഞ്ഞ നാട്ടുകാര്‍ പുതുനഗരത്തുവെച്ച് ബസ് തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഡയാലിസിസിനായി ജില്ലാ ആശുപത്രിയിലേക്ക് പോകും വഴിയാണ് ഉമ്മക്കും മകനും ദുരനുഭവം ഉണ്ടായത്.