kerala

തൃശൂരില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു

By webdesk14

April 25, 2023

തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് 8 വയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ പത്തരയ്ക്കാണ് അപകടമുണ്ടായത്. ഫോണില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിക്കുകയായിരുന്നു.

വലിയ ശബ്ദത്തോടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. മുഖത്തും കൈക്കും ഗുരുതര പരിക്കേറ്റാണ് മരണം. പൊട്ടിത്തെറിയുണ്ടായ തല്‍ക്ഷണം മരണം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരുവില്വാമല പുനര്‍ജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.