crime

കഷ്ടപ്പെട്ട് വളര്‍ത്തിയത് പൊലീസികാരുടെ തല്ല് കൊള്ളാനല്ല; കൊച്ചിയില്‍ പൊലീസ് മര്‍ദനത്തിന് ഇരയായ റിനീഷിന്റെ അമ്മ

By webdesk14

April 02, 2023

കൊച്ചിയില്‍ യുവാവിന് പൊലീസ് മര്‍ദനം. സംഭവത്തില്‍ പരാതിയുമായി യുവാവ് രംഗത്തെത്തി. കാക്കനാട് സ്വദേശി റിനീഷിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മര്‍ദിച്ചതായാണ് പരാതി.

പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റതില്‍ പ്രതിഷേധിച്ച് റിനീഷിന്റെ അമ്മ ഇപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മര്‍ദനത്തില്‍ ഞരമ്പ് പൊട്ടിയിരുന്നെങ്കില്‍ മരിക്കുമായിരുന്നില്ലെ എന്നും റിനീഷിന്റെ അമ്മ ചോദിച്ചു. പൊലീസ് ക്രൂരതയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.

‘ഇനി ഒരു മക്കള്‍ക്കും ഈ ഗതി ഉണ്ടാകരുത്. എന്റെ മകന്‍ തെറ്റ് ചെയ്തിട്ടില്ല. അവനെ 29 വയസ്സ് വരെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയത് പൊലീസുകാരുടെ തല്ല് കൊള്ളാനല്ല,

അവന്‍ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. പക്ഷെ അവന്‍ തെറ്റ് ചെയ്തിട്ടില്ല, എന്റെ മകനെ അടിച്ച് നശിപ്പിച്ച് കളഞ്ഞു. ഇന്ന് വായ തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സ്‌കാന്‍ ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ്. പൊലീസുകാര്‍ അടിച്ചിട്ട് വടി ഒടിഞ്ഞു’ എന്നും അവര്‍ പറഞ്ഞു.