kerala

മലമ്പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി

By webdesk14

April 07, 2023

മലമ്പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി കണ്ടെത്തി. കവക്ക് സമീപം കോഴിമലയിലാണ് സംഭവം. ഇതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍. മുതലമടയില്‍ ഈ മാസം 11ന് ജവകീയ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.