kerala

ഡോ.വന്ദനയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്; പ്രഹസനമെന്ന് സോഷ്യല്‍ മീഡിയ

By webdesk11

May 10, 2023

ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റു കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ ചിത്രം സാമൂഹ്യ മാധ്യമത്തില്‍ പ്രൊഫൈല്‍ പിക്ചറാക്കി വെച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടയാണ് മന്ത്രി പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റിയിരിക്കുന്നത്. എന്നാല്‍ മന്ത്രിയുടെ പ്രൊഫൈല്‍ പിക്ചറിന് താഴെ കമന്റുകളായി വ്യാപക പ്രതിഷേധമാണ് വന്നുകൊണ്ടിരിക്കുന്നത്.മന്ത്രി ചെയ്തിരിക്കുന്നത് പ്രഹസനമാണെന്നും മന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ കഴിയില്ലെന്നും കമന്റുകളില്‍ ചിലര്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധം. പോലീസ് നോക്കിനില്‍ക്കെയാണ് ഡോക്ടര്‍ക്ക് കുത്തേറ്റത്. ഡോക്ടര്‍ക്ക് എക്സ്പീരിയന്‍സ് ഇല്ലാത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ പ്രസ്താവന വലിയ പ്രതിഷേധത്തിന് കാരണമായി.