GULF

ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു

By webdesk14

July 30, 2023

മസ്കറ്റ്: ഹൃദയാഘാതംമൂലം കണ്ണൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു. കണ്ണൂർ തളിപ്പറമ്പ് മന്ന ബദരിയാ നഗർ ചെറുക്കുന്നോന്റകത്ത് അലിക്കുട്ടി മകൻ കുട്ടന്റെകത്ത് ഫൈസൽ (36)ആണ് ഹൃദയാഘാതം മൂലം ഒമാനിലെ ബർക്കയിൽ മരണപ്പെട്ടത്.

മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മാതാവ്: കുട്ടന്റകത്ത് ഫാത്തിമ, ഭാര്യ: നെല്ലിപറമ്പ സ്വദേശിനി ഹസീന കോടിയിൽ.