Young man and heat stroke.

kerala

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

By webdesk14

March 12, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡ്രിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പാലക്കാട് കൊല്ലം കോട്ടയം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ഉയർന്ന താപനില 39°C വരെയും, കൊല്ലത്ത് 38°C വരെയും, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്.