kerala

സംസ്ഥാനത്ത് ഇന്നും കത്തുന്ന ചൂട് : സൂര്യതപ സാധ്യതയെന്നു മുന്നറിയിപ്പ്

By webdesk15

April 13, 2023

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരുന്നു.മിക്ക സ്ഥലങ്ങളിലും താപനില 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് .അള്‍ട്രാവയലറ്റ് വികിരണ തോത് അപകടനിലയിലായതിനാല്‍ സൂര്യപ്രകാശം ഏല്‍ക്കരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.ഇന്നലെ പലയിടത്തും താപനില 40 ഡിഗ്രിക്ക് മുകളില്‍ ഉയര്‍ന്നിരുന്നു. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും ഉയർന്ന താപനില ഖപ്പെടുത്തിയത്.