News

ബി.ജെ.പിക്ക് കനത്ത തിരിച്ചടി; വീരശൈവ ലിംഗായത്ത് വിഭാഗം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

By webdesk13

May 07, 2023

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. വീരശൈവ ലിംഗായത്ത് വിഭാഗം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രഖ്യാപിച്ചു. സമുദായംഗങ്ങല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീരശൈവ ലിംഗായത്ത് ഫോറം ഔദ്യോഗിക കുറിപ്പും പുറത്തിറക്കി.

Karnataka Veerashaiva Lingayat forum issued an official letter extending its support to Congress in the upcoming Karnataka Assembly elections on May 10. Forum urged the people of the Lingayat community to vote for Congress.

— ANI (@ANI) May 7, 2023

പരമ്പരാഗതമായി ലിംഗായത്ത് വോട്ടുകള്‍ ബി.ജെ.പിക്കാണ് ലഭിച്ചിരുന്നത്. 1950 മുതല്‍ ബി.ജെ.പിയുടെ വോട്ട് ബാങ്കായാണ് ലിംഗായത്ത് വിഭാഗത്തെ പരിഗണിച്ചു പോരുന്നത്. കര്‍ണാടകയിലെ ജനസംഖ്യയുടെ 17ശതമാനത്തോളം ആളുകളാണ് ലിംഗായത്ത് സമുദായത്തിലുള്ളത്.

നിലവിലെ ലിംഗായത്ത് വിഭാഗത്തിന് നിയമസഭയില്‍ 36 എം.എല്‍.എമാരുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ജഗതീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രി ലക്ഷമണ്‍ സാവടി എന്നീ ലിംഗായത്ത് നേതാക്കള്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഷെട്ടാറും സാവടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ഇത്തവണ മത്സര രംഗത്തുണ്ട്.