india

ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേര് നല്‍കിയ ഉടമയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ കനത്ത വിമര്‍ശനം

By webdesk17

October 08, 2024

കര്‍ണാടകയില്‍ സ്വകാര്യ ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേര് നല്‍കിയ ഉടമയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ കനത്ത വിമര്‍ശനം. വിമര്‍ശനം രൂക്ഷമായതോടെ ‘ജറുസലേം’ എന്ന പേരിലേക്ക് മാറ്റി.

ബസിന്റെ ചിത്രം പങ്കുവെച്ച് ഉടമയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ഉടമ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്തുവരികയാണ് ബസ് ഉടമയായ ലെസ്റ്റര്‍ കട്ടീല്‍. എന്നാല്‍ സമൂഹമാധ്യമത്തില്‍ വിവാദമായതോടെ ബസിന്റെ പേര് മാറ്റാന്‍ ഉടമ തയ്യാറാവുകയായിരുന്നു.