കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്

മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിഞ്ഞ റോഡിലെ അപകടാവസ്ഥ കണക്കിലെടുത്ത്, വയനാട് ചുരത്തില്‍ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം നാളെ രാവിലെ മുതല്‍ ഏര്‍പ്പെടുത്തിയതായി  കളക്ടര്‍ യു വി ജോസ് പറഞ്ഞു .ഇതുവഴി പ്രതിദിന റൂട്ട് പെര്‍മിറ്റുള്ള കെ.എസ് ആര്‍.ടി.സി ഉള്‍പ്പടെയുള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താം. സ്‌കാനിയ, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാ വാഹനങ്ങള്‍  താമരശേരി ചുരംവഴി പോകുന്നതും വരുന്നതും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി കളക്ടര്‍ അറിയിച്ചു.