Culture

തെക്കന്‍ജില്ലകളില്‍ വേനല്‍മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

By chandrika

May 10, 2019

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്നു വേനല്‍മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 12,13 തീയതികളില്‍ മഴ വ്യാപകമായേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യ ബന്ധന വള്ളങ്ങള്‍ ഹാര്‍ബറില്‍ കെട്ടി സൂക്ഷിക്കുക, തീരപ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രി 11.30 വരെ തീരപ്രദേശത്തു കടല്‍ പ്രക്ഷുബ്ധമാകാനും 2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളുണ്ടാകാനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.