കണ്ണൂര്‍: ജില്ലയില്‍ ജൂണ്‍ 14, 15 തീയതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ചെറിയ ഇടവേളക്കു ശേഷം കേരളത്തില്‍ വീണ്ടും അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച മുതല്‍ 17 വരെ വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലര്‍ട്ട് ജൂണ്‍ 14: കണ്ണൂര്‍, കാസര്‍ഗോഡ് ജൂണ്‍ 15: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജൂണ്‍ 16: മലപ്പുറം, കോഴിക്കോട്, വയനാട് ജൂണ്‍ 17: മലപ്പുറം, കോഴിക്കോട്
ഓറഞ്ച് അലര്‍ട്ട് ജൂണ്‍ 13: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജൂണ്‍ 14: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജൂണ്‍ 15: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജൂണ്‍ 16: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജൂണ്‍ 17: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
യെലോ അലര്‍ട്ട് ജൂണ്‍ 13: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജൂണ്‍ 14: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജൂണ്‍ 16: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജൂണ്‍ 17: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ