kerala

അട്ടപ്പാടിയില്‍ കനത്ത മഴ: പിക്കപ്പ് വാന്‍ ഒഴുകിപ്പോയി; അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

By Test User

November 16, 2021

അട്ടപ്പാടിയില്‍ കനത്ത മഴയെ തുടര്‍ന്ന് പിക്കപ്പ് വാന്‍ ഒഴുകി പോയി. ചുരത്തോട് ചേര്‍ന്നുള്ള നെല്ലിപ്പുഴയിലാണ് വാഹനം ഒഴുകിപ്പോയത്.ഇന്ന് വൈകിട്ടോടെയാണ് സംഭവം.വാഹനത്തില്‍ ഉണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുത്തന്‍ പുരക്കല്‍ സോമനും മകനുമായിരുന്നു പിക്കപ്പ് വാനില്‍ ഉണ്ടായിരുന്നത്.കനത്ത മഴ തുടരുന്നതിനിടെ പാലം മുറിച്ചുകടക്കവെയാണ് അപകടം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അട്ടപ്പാടിയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.