Culture

ചൊവ്വാഴ്ച രാവിലെ വരെ കനത്ത മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By ചന്ദ്രിക വെബ് ഡെസ്‌ക്‌

September 29, 2018

തിരുവനന്തപുരം: ചൊവ്വാഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള തീരത്ത് കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വൈകീട്ട് വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.