kerala

സംസ്ഥാനത്ത് തിങ്കാളാഴ്ച വരെ ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

By webdesk14

June 30, 2023

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ ശക്തമാകും. ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലക്കിളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. മലയോര മേഖലയില്‍ മഴ കനത്തേക്കും. മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

ഞായറാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മഴ കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകള്‍ക്കും അന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.