kerala

സംസ്ഥാനത്ത് നാലു ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കു സാധ്യത

By web desk 1

April 11, 2021

തിരുവനന്തപുരം: ഇന്നു മുതല്‍ നാല് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാം. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി പത്തുമണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ സുരക്ഷയ്ക്ക് മുന്‍കരുതലെടുക്കണം.

തിരുവനന്തപുരത്ത് മൂന്നു മണിയോടെ ശക്തമായ മഴയാണ് പെയ്തത്. ഇന്ന് തന്നെ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ക്കും മുന്നറിയിപ്പുണ്ട്. മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണം. ഏപ്രില്‍ 14 മുതല്‍ മലയോര ജില്ലകളായ വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും.