kerala

മഴ മൂന്ന് ദിവസം കൂടി തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By web desk 1

July 16, 2021

കോഴിക്കോട്: വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മഴ അടുത്ത മൂന്ന് ദിവസം കൂടി തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കര്‍ണാടക മുതല്‍ കേരളാ തീരം വരെ ന്യൂനമര്‍ദം രൂപപ്പെട്ടതിനാലാണ് മഴക്കു സാധ്യതയുള്ളത്.