സംസ്ഥാനത്ത് ഇന്നുമുതല്‍ കനത്ത മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. എറണാകുളം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനംമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ കനക്കാന്‍ കാരണം.

ശനി, ഞായര്‍ ദിവസങ്ങളില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച ഏഴ് ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത.