kerala

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത മഴക്ക് സാധ്യത; ഇടുക്കിയില്‍ റെഡ് അലര്‍ട്ട്

By web desk 1

October 04, 2021

തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും നാളെയും തീവ്ര മഴക്ക് സാധ്യത. ഇടുക്കിയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ആലപ്പുഴ ഒഴികെയുള്ള ബാക്കിയെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

എല്ലാ ജില്ലകളിലും കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത. മലമുകളിലും തുറസായ സ്ഥലങ്ങളിലും ജീവിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

കേരളാ കര്‍ണാടക തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാണ്.