Connect with us

kerala

സംസ്ഥാനത്ത് രണ്ടു ദിവസം കനത്ത മഴക്കും കാറ്റിനും സാധ്യത

അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ കാറ്റോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ സാധ്യത. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്നുള്ള മഴയും ലഭിക്കുന്നുണ്ട്. കേരളം, ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്.

അതിനിടെ തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടമുണ്ടായി. റെയില്‍വേ ട്രാക്കില്‍ പലയിടത്തായി മണ്ണിടിഞ്ഞുവീണും വെള്ളം കയറിയും ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പലയിടത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വീടുകളുടെ മേല്‍ മണ്ണിടിഞ്ഞു വീണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ സ്‌കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി

രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

Published

on

ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് കുടുങ്ങിയത്. കുട്ടികളുടെ മാതാപിതാക്കളും ഒരു ജീവനക്കാരിയുമാണ് ഇതിലുള്ളത്. 150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടക്കുന്നത്. ക്രൈയിനിന്റെ തകരാണ് സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.

രണ്ടുമാസം മുന്‍പാണ് ഈ സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അധികൃതര്‍ ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. എന്നാല്‍ ക്രൈയിനിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനാകുമോ എന്നാണ് ശ്രമിക്കുന്നത്.അതിന ്‌സാധിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതരാണെന്നാണ് പറയുന്നത്.

 

Continue Reading

kerala

മലപ്പുറത്ത് കരടി ആക്രമണം: ആദിവാസി യുവാവിന് പരിക്ക്

ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്.

Published

on

മലപ്പുറം കരുളായിയില്‍ കരടി ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്. സംഭവസമയത്ത് അപ്രതീക്ഷിതമായി നേരിട്ടുവന്ന കരടി കീരയുടെ കാലിന് കടിയേല്‍പ്പിച്ചതാണ് പരിക്ക് ഗുരുതരമാകാന്‍ കാരണം. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കരടികളുടെ സാന്നിധ്യം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. വനവകുപ്പ് അധികാരികള്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

ബിഎല്‍ഒയെ മര്‍ദിച്ച സംഭവം; കാസര്‍കോട് സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്.

Published

on

കാസര്‍കോട് ബിഎല്‍ഒയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍. സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്. എസ്‌ഐആര്‍ ക്യാമ്പിനിടെയുണ്ടായ വിഷയത്തില്‍ ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്നാണ് പരാതി. സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടിയാണ് സുരേന്ദ്രന്‍.

ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ആദൂര്‍ പൊലീസാണ് കേസെടുത്തത്. ദേലംപാടി പഞ്ചായത്ത് പയറടുക്ക ബൂത്തിലെ ബിഎല്‍ഒ അജിത്തിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ് സുരേന്ദ്രന്‍.

 

Continue Reading

Trending