kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കാറ്റോടു കൂടിയ ശക്തമായ മഴക്ക് സാധ്യത

By web desk 1

November 14, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തിങ്കളാഴ്ച ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറാനുള്ള സാധ്യത കണക്കിലെടുത്താണ് മഴ മുന്നറിയിപ്പ്.

ചക്രവാതച്ചുഴിയുടെ ഫലമായും കേരളത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. ശക്തമായ കാറ്റോടു കൂടിയുള്ള മഴക്കാണ് സാധ്യത.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് മലയോര മേഖലയില്‍ രാത്രിയാത്ര പൂര്‍ണമായി നിരോധിച്ചു.