kerala

അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത

By web desk 1

November 24, 2021

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴ സാധ്യത കല്‍പിക്കുന്നത്.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ ജാഗ്രതാ നിര്‍ദേശം നല്‍കി.

മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാനിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.