Connect with us

Video Stories

കനത്ത മഴ; 4, 5, 6, 10 തീയതികളിലെ പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Published

on

സംസ്ഥാനത്ത് മഴ കനത്ത പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ദിവസങ്ങളിലെ പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് 4, 5, 6, 10 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റിയിട്ടുള്ളത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം എന്നീ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സൗദിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ 14 മരണം

സൗദിഅറേബ്യയിലെ റാസ് തനുരയില്‍ സൗദി അരാംകോ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു 14 പേര്‍ മരിച്ചു.

Published

on

റിയാദ്: സൗദിഅറേബ്യയിലെ റാസ് തനുരയില്‍ സൗദി അരാംകോ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു 14 പേര്‍ മരിച്ചു. മരിച്ചവരെല്ലാം സൗദി പൗരന്മാരാണ്. അപകട കാരണം അറിവായിട്ടില്ല.

ഇതേക്കുറിച്ചു സൗദി മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

14 പേരുടെ മരണത്തിന് കാരണമായ റാസ് തനുരയിലെ സൗദി അരാംകോ ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം അജ്ഞാതമായി തുടരുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സൗദി അധികൃതര്‍ പറഞ്ഞു.

പ്രാദേശിക സമയം ഞായറാഴ്ച രാവിലെ ഏകദേശം ആറു മണിയോടെയാണ് റാസ് തനുരയില്‍ സൗദി അരാംകോ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 14 യാത്രക്കാരും മരിച്ചതായും ഊര്‍ജ്ജ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

Advertisement
Continue Reading

Video Stories

യുഎഇയില്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് സേവനം; നിലവിലുള്ള ഏജന്‍സിയില്‍ ജൂണ്‍ 25 വ്യാഴാഴ്ച വരെ മാത്രം

ജൂലൈ 1 മുതല്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായുള്ള പുതിയ അപ്പോയിന്റ്‌മെന്റ് പോര്‍ട്ടല്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍ എല്‍എല്‍സി ഉടന്‍ തുറക്കും.

Published

on

അബുദാബി: യുഎഇയില്‍ ഇന്ത്യന്‍ എംബസ്സി കോണ്‍സുലാര്‍ പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെയും അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായുള്ള എസ്ജിഐവിഎസ് ഗ്ലോബലിന്റെയും കാലാവധി അവസാനിക്കുന്നതിനാല്‍ 2026 ജൂണ്‍ 25 വ്യാഴാഴ്ച വരെ മാത്രമാണ് മേല്‍ ഏജന്‍സികളില്‍ സേവനം ഉണ്ടായിരിക്കുകയുള്ളുവെന്ന് ഇന്ത്യന്‍ എംബസ്സി അറിയിപ്പില്‍ വ്യക്തമാക്കി

യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായുള്ള (പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍) പുതിയ സേവന ദാതാവായ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍ എല്‍എല്‍സി 2026 ജൂലൈ 1 മുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കും. 2026 ജൂണ്‍ 26 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍, കോണ്‍സുലാര്‍ സേവനത്തിനായി (പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍) പൊതുജനങ്ങള്‍ക്ക് പതിവ് അപ്പോയിന്റ്മെന്റുകള്‍ ലഭ്യമാകില്ല.

എന്നാല്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ (പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍) നേരിട്ട് നല്‍കും. അടിയന്തര സാഹചര്യങ്ങളില്‍ അപേക്ഷകര്‍ക്ക് അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായും ബന്ധപ്പെടാവുന്നതാണ്.

ടോള്‍ ഫ്രീ നമ്പര്‍- 800 46342
വാട്ട്സ്ആപ്പ്- +971 54 309 0571
ഇമെയില്‍- pbsk.dubai@mea.gov.in

Advertisement

ജൂലൈ 1 മുതല്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായുള്ള പുതിയ അപ്പോയിന്റ്‌മെന്റ് പോര്‍ട്ടല്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍ എല്‍എല്‍സി ഉടന്‍ തുറക്കും.

കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി എംബസിയുടെയും കോണ്‍സുലേറ്റ് ജനറലിന്റെയും ഔദ്യോഗിക ആശയവിനിമയം മാത്രം ആശ്രയിക്കാനും നിരീക്ഷിക്കാനും എംബസ്സി അഭ്യര്‍ത്ഥിച്ചു

Continue Reading

Video Stories

ലിയോ, താങ്കളല്ലാതെ ലോകത്തെ പ്രചോദിപ്പിക്കാന്‍ മറ്റാരുമില്ല!

കമാല്‍ വരദൂര്‍

Published

on

2014 ല്‍ റിയോയിലെ മരക്കാനയില്‍ ലോകകപ്പ് ഫൈനല്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വേദനിച്ച അനുഭവം ഈ മനുഷ്യന്‍ ജര്‍മനിക്ക് മുന്നില്‍ അധികസമയത്തെ ഗോളില്‍ തോറ്റ് തല താഴ്ത്തി മടങ്ങിയതായിരുന്നു. 2018 ലെ റഷ്യന്‍ ലോകകപ്പിലും അയാളുടെ കളി കണ്ടു ഫ്രാന്‍സിനോട് തോറ്റ് വളരെ വേഗം അയാള്‍ മടങ്ങിയ കാഴച്ച സങ്കടമായിരുന്നു. 2022 ല്‍ ഖത്തറില്‍ അയാളുടെ മഹത്വത്തിന് തുടര്‍ച്ചയായി മുന്നാം ലോകകപ്പിലും സാക്ഷ്യം വഹിക്കാനായതായിരുന്നു. റിപ്പോര്‍ട്ടര്‍ എന്ന നിലയിലെ സൗഭാഗ്യം. ലുസൈലിലെ ഫൈനല്‍ ഷൂട്ടൗട്ടിലേക്ക് പോയപ്പോള്‍ ടെന്‍ഷന്‍ ചെറുതായിരുന്നില്ല..

ഇന്നലെ നാലാം ലോകകപ്പിലും അയാളെ കാണാനായി. 2014 ല്‍ ബ്രസിലില്‍ കണ്ടതിനേക്കാള്‍ ശക്തന്‍ ഇടം കാലിലും വലം കാലിലും മാജിക്. ലോകകപ്പിലും ഹാട്രിക്ക്.. ലിയോ, താങ്കളല്ലാതെ ലോകത്തെ പ്രചോദിപ്പിക്കാന്‍ മറ്റാരുമില്ല.. എത്ര സുന്ദരമായ ആന്റിസിപ്പേഷന്‍ അള്‍ജീരിയക്കാര്‍ പാവങ്ങളാണ് താങ്കളുടെ മികവ് കണ്ട് അവര്‍ പോലും കൈയ്യടിച്ചിരിക്കുന്നു

-കമാല്‍ വരദൂര്‍

Continue Reading

Trending