kerala

ശനിയാഴ്ച്ച വരെ അതിശക്തമായ മഴ; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

By webdesk17

May 28, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം കൂടുതലായേക്കാം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തിപ്രാപിക്കാനും സാധ്യതയുള്ളതിനാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചത്.

ഇന്ന് കോഴിക്കോട് വയനാട് ജില്ലകള്‍ക്കും വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടിണ്ട്.