kerala
കനത്ത മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി
മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം മാറിത്താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് അറിയിച്ചിട്ടുണ്ട്.
രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും. മൂന്ന് ജില്ലകളില്‍ കൂടി യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ച ഇടങ്ങളില്‍ മഴക്കെടുതിയില്‍ ജാഗ്രത വേണമെന്നും നിര്‍ദ്ദേശമുണ്ട്.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
കുട്ടനാട് താലൂക്കില്‍ നാളെയും അവധി പ്രഖ്യാപിച്ചു. കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. താലൂക്കിലെ എല്ലാ അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും നാളത്തെ അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
kerala
നിപ ബാധിച്ച് മരിച്ചയാള്‍ രോഗലക്ഷണങ്ങള്‍ കണ്ട ശേഷം പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ കലക്ടര്‍
നിപ ബാധിച്ച് മരിച്ച കുമരംപത്തൂര്‍ സ്വദേശി രോഗലക്ഷണങ്ങള്‍ തുടങ്ങിയ ശേഷം പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍.

നിപ ബാധിച്ച് മരിച്ച കുമരംപത്തൂര്‍ സ്വദേശി രോഗലക്ഷണങ്ങള്‍ തുടങ്ങിയ ശേഷം പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍. രണ്ടുപേരെ ലക്ഷണങ്ങളോടെ പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറാം തീയതി ലക്ഷണങ്ങള്‍ കണ്ടതിന് ശേഷം മരിച്ചയാള്‍ സ്വകാര്യ വാഹനത്തിലും ബൈക്കിലുമാണ് യാത്ര ചെയ്തത്. സമ്പര്‍ക്കപ്പട്ടികയില്‍ ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ് ഇവരെന്നും ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക പറഞ്ഞു. പാലക്കാട് ജില്ലയിലുള്ളവര്‍ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
അതേസമയം മരിച്ച 57 കാരന് യാത്രക്ക് ഉപയോഗിച്ചത് കെഎസ്ആര്‍ടിസി ബസിലാണെന്നായിരുന്നെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഈ മാസം ആറിനാണ് ഇയാള്‍ രോഗലക്ഷങ്ങളോടെ ആദ്യം മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ എത്തുന്നത്. പനി കൂടിയതോടെ മറ്റൊരു ആശുപത്രിയില്‍ കൂടി ചികിത്സ തേടി. ശനിയാഴ്ച പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അന്ന് വൈകീട്ട് തന്നെ രോഗി മരിക്കുകയും ചെയ്തു. രോഗി ആശുപത്രിയിലേക്ക് ഉള്‍പ്പെടെ സഞ്ചരിച്ചത് പൊതുഗതാഗത സംവിധാനം ഉപയോഗിച്ചു എന്നത് ഏറെ ആശങ്കയുണര്‍ത്തിയിരുന്നു.
നിലവില്‍ 46 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.
kerala
വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി പിടിയില്‍
വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി പിടിയില്‍.

തിരുവനന്തപുരം: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് പീഡനം. വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി പിടിയില്‍. തിരുവല്ല സ്വദേശി അഭിലാഷ് ചന്ദ്രനാണ് പിടിയിലായത്. ഇയാള്‍ അഞ്ചോളം സ്ത്രീകളെ പീഡിപ്പിച്ചതായാണ് വിവരം. വിളപ്പില്‍ശാല പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ വഞ്ചന കേസുകള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.
kerala
തിരുവനന്തപുരത്ത് ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്നു കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
16, 15, 12 വയസുള്ള കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

തിരുവനന്തപുരത്തെ ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്നു കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.16, 15, 12 വയസുള്ള കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഒരാഴ്ച മുമ്പാണ് സിഡബ്ല്യുസി കുട്ടികളെ ശ്രീചിത്രയില്‍ കൊണ്ടുവന്നത്. രണ്ടു കുട്ടികള്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്.
സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. വീട്ടില്‍ പോവണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നെന്ന് പൊലീസ് പറയുന്നു.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്