മഴ ശക്തമായ ഉത്തരാഖണ്ഡില്‍ ഡിഫന്‍സ് കോളേജ് കെട്ടിടം തകര്‍ന്നുവീണു. ഡെറാഡൂണ്‍ ഡിഫന്‍സ് കോളേജ് കെട്ടിടമാണ് നിമിഷ നേരം കൊണ്ട് നിലംപൊത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 60 മരണമാണു റിപ്പോര്‍ട്ട് ചെയ്തത്. 17 പേരെ കാണാതായി.
#WATCH | A college building collapsed due to incessant rainfall in Dehradun, Uttarakhand.
(Source: Dehradun Police) https://t.co/i4dpSQs2MH pic.twitter.com/1XhTLTafCi
— ANI UP/Uttarakhand (@ANINewsUP) August 14, 2023
കനത്ത മഴയ്‌ക്കൊപ്പം ഉരുള്‍പൊട്ടലും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നദീതീരത്തുള്ള കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേര്‍ പങ്കുവച്ചു. കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് പലയിടത്തും കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.