kerala

സംസ്ഥാനത്ത് കനത്ത മഴ; പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദേശം

By webdesk17

May 24, 2025

സംസ്ഥാനത്ത് കനത്ത മഴ. പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശം. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനങ്ങള്‍ക്കും നിയന്ത്രണം. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. അടുത്ത ബുധനാഴ്ച വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം മഴ കനത്തതോടെ പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി. കോന്നി തണ്ണിത്തോട് വീടിനു മുകളിലേക്ക് മരം വീണു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ഇളക്കൊള്ളൂരില്‍ മരം കടപുഴകി വൈദ്യുതി പോസ്റ്റിലേക്ക് വീണു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു സമീപത്തെ വീട്ടിലേക്ക് വീണതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.