Connect with us

india

യുപിയില്‍ കനത്ത മഴ; രണ്ട് ദിവസങ്ങളിലായി ഇടിമിന്നലേറ്റ് 25 പേര്‍ മരിച്ചു

എട്ട് സ്ത്രീകളും ഏഴ് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Published

on

ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുന്നതിനിടെ ശനി, ഞായര്‍ ദിവസങ്ങളില്‍ 14 ജില്ലകളിലായി 25 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. എട്ട് സ്ത്രീകളും ഏഴ് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ശക്തമായ മഴയില്‍ പ്രയാഗ്രാജും ജൗന്‍പൂരും വന്‍നാശനഷ്ടങ്ങളാണ് നേരിട്ടത്. ഇരു ജില്ലകളിലും നാല് പേര്‍ വീതം മരിച്ചു.

പ്രയാഗ്രാജിലെ ഒരേ കുടുംബത്തിലെ നാല് പേര്‍ ഓല മേഞ്ഞ കുടിലില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇടിമിന്നലേറ്റ് മരിച്ചത്. വീരേന്ദ്ര ബന്‍ബാസി (35), ഭാര്യ പാര്‍വതി (32), പെണ്‍മക്കളായ രാധ (3), കരിഷ്മ (2) എന്നിവരാണ് മരിച്ചത്. ഇടിമിന്നലേറ്റ് ഇവരുടെ കുടിലിന് തീപിടിക്കുകയായിരുന്നു.

ജൗന്‍പൂരില്‍, കാശിദാസ്പൂരില്‍ ഉണ്ടായ കൊടുങ്കാറ്റില്‍ മാമ്പഴം പെറുക്കുന്നതിനിടെ മിന്നലേറ്റാണ് മൂന്ന് കുട്ടികള്‍ മരിച്ചത്. അന്‍ഷ് യാദവ് (12), സഹോദരന്‍ ആശു (10), അവരുടെ സുഹൃത്ത് ആയുഷ് (12) എന്നിവര്‍ മരിച്ചത്. കര്‍ണഹുവ ഗ്രാമത്തിലെ വയലില്‍ ജോലി ചെയ്യുന്നതിനിടെ ബ്രിജേഷ് രാജ്ഭര്‍ (28) എന്നയാളും മിന്നലേറ്റാണ് മരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending