Connect with us

kerala

ശക്തമായ മഴ തുടരും; എറണാകുളത്ത് ഓറഞ്ച് അലേർട്ട്, കാറ്റിനൊപ്പം ഇടിമിന്നലിനും സാധ്യത

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരും. ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടാണ്. അതിശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ തുടങ്ങി ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ എട്ട് ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോ മീറ്റൽ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മരണം; പ്രധാനാധ്യപികയുടെ സസ്പെന്‍ഷന്‍ നീക്കി; കുടുംബം രംഗത്ത്

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രധാനധ്യാപികയും മറ്റ് ആരോപണവിധേയരായ അധ്യാപകരെയും സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്നാവശ്യവുമായി കുടുംബം ഡിഡിഇക്ക് പരാതി നല്‍കി.

Published

on

പാലക്കാട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന കണ്ണാടി ഹൈസ്‌കൂള്‍ പ്രധാനധ്യാപിക യു.ലിസിയിക്കെതിരായ നടപടി സ്‌കൂള്‍ മാനേജ്മെന്റ് പിന്‍വലിച്ചു. ഇതോടെ പ്രധാനധ്യാപിക വീണ്ടും ചുമതലയേറ്റു. എന്നാല്‍ പ്രധാനധ്യാപികയെ തിരിച്ചെടുത്തത് അന്വേഷണത്തെ ബാധിക്കുമെന്നാരോപിച്ച് അര്‍ജുന്റെ കുടുംബം ശക്തമായി പ്രതികരിച്ചു. സാക്ഷികളായ മറ്റു വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാനുള്ള ശ്രമമെന്നാണവര്‍ ആരോപിച്ചത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രധാനധ്യാപികയും മറ്റ് ആരോപണവിധേയരായ അധ്യാപകരെയും സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്നാവശ്യവുമായി കുടുംബം ഡിഡിഇക്ക് പരാതി നല്‍കി. കേസില്‍ ആരോപണവിധേയയായ ക്ലാസ് അധ്യാപിക ടി.ആശ സസ്പെന്‍ഷനില്‍ തുടരുകയാണ്. ഇന്‍സ്റ്റാഗ്രമിലൂടെ കുട്ടികള്‍ തമ്മില്‍ നടത്തിയ സന്ദേശവിനിമയവുമായി ബന്ധപ്പെട്ട വിവാദത്തിശേഷം അര്‍ജുനെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവത്തിന് പിന്നാലെ സഹപാഠികളും ക്ലാസില്‍ പ്രവേശനം നിരസിച്ച് പ്രതിഷേധം നടത്തിയിരുന്നു. ഒക്ടോബര്‍ 14-ന് പല്ലഞ്ചാത്തനൂര്‍ പൊള്ളപ്പാടം ചരലംപറമ്പ് സ്വദേശി ബി.ജയകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ (14) ആണ് ആത്മഹത്യ ചെയ്തത്. കുഴല്‍മന്ദം പൊലീസ് അന്വേഷണം തുടരുകയാണ്. കുടുംബം ആവശ്യപ്പെട്ടിരിക്കുന്നതുപോലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സ്‌കൂളില്‍ കാര്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

kerala

ജിം ട്രയിനര്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത; മരണം പാമ്പുകടിയേറ്റല്ലെന്ന് സ്ഥിരീകരണം

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പുകടിയേറ്റതിന്റെ പാടുകളോ രക്തത്തില്‍ വിഷത്തിന്റെ അംശമോ കണ്ടെത്താനായിട്ടില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Published

on

വടക്കാഞ്ചേരി: ജിം ട്രയിനറും ബോഡി ബില്‍ഡറുമായ കുമരനല്ലൂര്‍ ഒന്നാംകല്ല് ചങ്ങാലി പടിഞ്ഞാറേതില്‍ മണികണ്ഠന്റെ മകന്‍ മാധവ് (27) മരിച്ച സംഭവത്തില്‍ ദുരൂഹത. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പുകടിയേറ്റതിന്റെ പാടുകളോ രക്തത്തില്‍ വിഷത്തിന്റെ അംശമോ കണ്ടെത്താനായിട്ടില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ മാധവിനെ കണ്ടെത്തിയതോടെ സംഭവം പുറത്ത് വന്നത്. ദിവസവും പുലര്‍ച്ചെ ജിമ്മിലേക്ക് പോകാറുണ്ടായിരുന്ന മാധവ് അന്ന് എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് മാതാവ് അയല്‍വാസികളുടെ സഹായത്തോടെ മുറിയുടെ വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു. അപ്പോള്‍ മൃതദേഹം നീലനിറമായ നിലയിലായിരുന്നതായും മുറിയിലെ തറയില്‍ രക്തം കാണപ്പെട്ടതായും പറയുന്നു. മരണത്തിന് മുന്‍ ദിവസം രാത്രി 8.30ഓടെ വീടിന് മുന്നില്‍ പാമ്പിനെ കണ്ട മാധവ് അതിന്റെ ചിത്രം സുഹൃത്തിന് അയച്ചിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനെ തുടര്‍ന്നാണ് ആദ്യം പാമ്പുകടിയെന്ന സംശയം ഉയര്‍ന്നത്. എന്നാല്‍ വൈദ്യപരിശോധനയില്‍ ആ സംശയം തെറ്റാണെന്ന് വ്യക്തമായി. പ്രാഥമിക പരിശോധനയില്‍ മരണകാരണം വ്യക്തമാകാത്തതിനാല്‍, മാധവിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ വിശദപരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. വരാനിരിക്കുന്ന വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിനു തയ്യാറെടുക്കുകയായിരുന്ന മാധവ് പ്രോട്ടീന്‍ പൗഡര്‍ പോലുള്ള ചില സപ്ലിമെന്റുകള്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവയ്ക്കും മരണത്തിനും തമ്മില്‍ ബന്ധമുണ്ടോ എന്നത് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

kerala

പ്രവാസി വോട്ടര്‍മാരുടെ എസ്.ഐ.ആര്‍ നടപടികളിലെ പ്രയാസങ്ങള്‍ പരിഹരിക്കണം; മുഖ്യ.തെര ഓഫീസര്‍ക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ്‌

എന്യൂമറേഷൻ ഫോം ഓൺലൈനായി ഡൗൺലോഡ് ചെയ്യാനും ആവശ്യമായ രേഖകൾ സഹിതം ഓൺലൈൻ പോർട്ടൽ വഴി അപ്ലോഡ് ചെയ്യാനും പ്രവാസികൾക്ക് സൗകര്യമുണ്ടാക്കുകയും ഫോമുകൾ പൂരിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള 2002 ലെ വോട്ടർ പട്ടിക ഉൾപ്പടെയുള്ള രേഖ കൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കുകയും പ്രവാസി സംഘടനകൾ വഴി നടപടി ക്രമങ്ങൾ സംബന്ധിച്ച് സംശയ ദുരീകരണം നടത്തുന്നതിനുള്ള സൗകര്യം ചെയ്യേണ്ടതുണ്ട്.

Published

on

ഇലക്ടറൽ റോളിന്റെ സ്‌പെഷ്യൽ ഇന്റന് സീവ് റിവിഷൻ (എസ്.ഐ.ആർ) നടപടികളിൽ പ്രവാസി വോട്ടർമാർ ഉൾപ്പടെയുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് മു ഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ നേരിൽ കണ്ട് വിജ്ഞാപനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി. ഈ രൂപത്തിൽ റിവിഷൻ നടത്തിയാൽ രേഖകളുടെ അഭാവം മൂലം ആളുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടും എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രവാസി വോട്ടർമാരുടെ വോട്ടവകാശം ഉറപ്പാക്കുന്നതിൽ നിലവിലെ നടപടിക്രമങ്ങളിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടിക്കാഴ്ചയിൽ വിശദമായി അറിയിച്ചു. പ്രവാസി വോട്ടർമാർ വിദേശത്തായിരിക്കുന്നതിനാൽ ബൂത്ത് ലെ വൽ ഓഫീസർമാർ വീടുകൾ എത്ര തവണ സന്ദർശിച്ചാലും പൂരിപ്പിച്ച് ഫോമുകൾ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടാവും. എന്യൂമറേഷൻ ഫോം ഓൺലൈനായി ഡൗൺലോഡ് ചെയ്യാനും ആവശ്യമായ രേഖകൾ സഹിതം ഓൺലൈൻ പോർട്ടൽ വഴി അപ്ലോഡ് ചെയ്യാനും പ്രവാസികൾക്ക് സൗകര്യമുണ്ടാക്കുകയും ഫോമുകൾ പൂരിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള 2002 ലെ വോട്ടർ പട്ടിക ഉൾപ്പടെയുള്ള രേഖ കൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കുകയും പ്രവാസി സംഘടനകൾ വഴി നടപടി ക്രമങ്ങൾ സംബന്ധിച്ച് സംശയ ദുരീകരണം നടത്തുന്നതിനുള്ള സൗകര്യം ചെയ്യേണ്ടതുണ്ട്.

വീടുകൾ സന്ദർശിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർ തങ്ങളുടെ കൈവശം ഫോം 6നോടൊപ്പം പ്രവാസികൾക്കായുള്ള ഫോം 6 നിർബന്ധമായും കരുതണം എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ നിർദ്ദേശം നൽകണം. നേരിട്ടും ഓൺലൈനായും ലഭിക്കുന്ന എല്ലാ എമെറേഷൻ ഫോമുകളും കരട് വോട്ടർ പട്ടി കയിൽ ഉൾപ്പെട്ടിട്ടുള്ളതായി ഉറപ്പാക്കണം. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം, നാട്ടിലുള്ള വോട്ടർമാർക്ക് ഫോം 6 ഉപയോഗിച്ച് വോട്ട് ചേർക്കാൻ കഴിയുന്നത് പോലെ പ്രവാസികൾക്ക് വോട്ട് ചേർക്കുന്നതിന് ഫോം 6എ ഉപയോഗിക്കാം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം ഓൺ ലൈനായി ഫോം സമർപ്പിക്കുന്നവർക്ക് അക്‌നോളജ് മെന്റ് ഉറപ്പാക്കുകയും, പ്രതിനിധികൾ മുഖേന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ പ്രവാസി വോട്ടർമാരെ അനുവദിക്കുകയും ചെയ്യണം. മുസ്ലിംലീഗ് ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പു നൽകി. പ്രവാസി വോട്ടർമാർക്ക് ബുദ്ധിമുട്ടില്ലാതെ എസ്.ഐ.ആർ നടപടികളിൽ പങ്കുചേരാൻ സാധിക്കുന്ന തരത്തിൽ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും നിർദ്ദേശങ്ങളും ഉടൻ തന്നെ പുറത്തിറക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Continue Reading

Trending