News

ദില്ലിയില്‍ കനത്ത പുകമഞ്ഞ്; ദില്ലി-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി

By webdesk18

December 19, 2025

ദില്ലി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ദില്ലി-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി. വിദേശത്തു നിന്ന് ദില്ലി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത മലയാളി യാത്രക്കാരടക്കം പ്രതിസന്ധിയിലായി. ഇതിനു പിന്നാലെ യാത്രക്കാര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. റീഫണ്ട് 7 ദിവസത്തിനകം നല്‍കുമെന്നും അറിയിച്ചു.

ദില്ലിയില്‍ പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ദില്ലി വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ വൈകുന്നുണ്ട്. കനത്ത മുടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റെയില്‍, വ്യോമ ഗതാഗതത്തെ മൂടല്‍മഞ്ഞ് ബാധിച്ചു. ദില്ലിയില്‍ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്. 382 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എക്യുഐ.