india

ഹെലികോപ്റ്ററിന് പൂജ: അമ്പരന്ന് ഭക്തര്‍

By Chandrika Web

December 16, 2022

ക്ഷേത്രമുറ്റത്ത് ഹെലികോപ്റ്റര്‍ കണ്ടതോടെ ആദ്യമൊന്നമ്പരന്നെങ്കിലും പിന്നീട് ആശ്വാസമായി. വല്ല പരിശോധകരാണോ എന്നായിരുന്നു ഭക്തരുടെ ആശങ്ക. എന്നാല്‍ പുതിയ ഹെലികോപ്റ്റര്‍ വാങ്ങിയപ്പോള്‍ അത് പൂജിക്കാനായി കൊണ്ടുവന്നതാണെന്നറിഞ്ഞത് പിന്നീടാണ ്. തെലുങ്കാനയിലാണ ്‌സംഭവം. ഐ.ടി കമ്പനിയായ പ്രതിമ ഗ്രൂപ്പിന്റെ ഉടമ ി. ശ്രീനവാസ റാവുവാണ് കുടുംബസമേതെ ഹെലികോപ്റ്ററില്‍ പൂജക്കായെത്തിയത്.

യാദാദ്രിയിലെ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പൂജയും ചെയ്ത് റാവു മടങ്ങിയപ്പോള്‍ ആശ്വാസമായി ഭക്തരും സ്വാമിമാരും. എയര്ഡബസ് എസിഎച് 135 ഹെലികോപ്റ്ററാണിത്.