പത്തനംതിട്ടയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനത്തോട് അനുബന്ധിച്ച് നിര്‍മ്മിച്ച ഹെലിപ്പാഡിന് 20 ലക്ഷം രൂപ ചെലവായതായി പൊതുമരാമത്ത് വകുപ്പിന് കരാറുകാരന്‍ നല്‍കിയ എസ്റ്റിമേറ്റില്‍ വ്യക്തമാകുന്നു. പ്രമാടത്ത് നിര്‍മിച്ച മൂന്ന് ഹെലിപ്പാഡുകളില്‍ ഒന്നിലാണ് ഈ ചിലവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 21-നായിരുന്നു രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം. ലാന്‍ഡിങ് സമയത്ത് കോണ്‍ക്രീറ്റില്‍ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പൊലീസ്, ഫയര്‍ഫോഴ്‌സ് ടീമുകള്‍ ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളിനീക്കേണ്ടിവന്നിരുന്നു. ആദ്യ ലാന്‍ഡിങ് സ്ഥലമായ നിലയ്ക്കലില്‍ കാലാവസ്ഥ പ്രതികൂലമായതോടെയാണ് പ്രമാടത്ത് അടിയന്തരമായി കോണ്‍ക്രീറ്റ് അടിച്ച് ഹെലിപ്പാഡ് തയ്യാറാക്കിയത്.