Culture

ആര്‍.എസ്.എസ് ആക്രമണത്തില്‍ പരിക്കേറ്റ കരീം മുസ്ലിയാര്‍ ഗുരുതരാവസ്ഥയില്‍; ചികിത്സാ സഹായത്തിന് അഭ്യര്‍ത്ഥന

By ചന്ദ്രിക വെബ് ഡെസ്‌ക്‌

January 14, 2019

കാസര്‍കോട്: ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ ദിവസം ആക്രമണത്തിനിരയായ അബ്ദുല്‍ കരീം മുസ്ലിയാര്‍ അതീവ ഗുരുതരാവസ്ഥയില്‍. ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താല്‍ ദിവസം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആ പണ്ഡിതനെ അക്രമി സംഘം തടഞ്ഞു നിര്‍ത്തി കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഇരുമ്പു ദണ്ഡ് കൊണ്ട് തലക്കും നെഞ്ചിനും ആഞ്ഞു പ്രഹരിച്ചു.ആണി അടിച്ചു കയറ്റിയ മരക്കമ്പു കൊണ്ട് തുടര്‍ച്ചയായി അടിച്ചു മാംസം പിഴുതു മാറ്റി.

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അദ്ദേഹം മംഗലാപുരത്ത് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ചികിത്സാ ഫണ്ടിലേക്ക് കഴിയുന്ന സഹായം ചെയ്യണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

(Contact 9895372608 A/c name :Bunniyam. IFSC cod vijb 0002002 Account no:200201011003363 Branch name -vijaya bank bayar  Muligadde kerala.)

ഇത് സംബന്ധിച്ച് ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിന്റെ തീവ്ര പരിചരണ വിഭാഗത്തിൽ ഒരു മനുഷ്യൻ ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നുണ്ട്. മഞ്ചേശ്വരം ബായാർ സ്വദേശി കരീം മുസ്‌ലിയാർ ആണ് ആ ഹതഭാഗ്യൻ.