Film

വയനാടിന് കൈത്താങ്ങ്; മമ്മൂട്ടിയും ദുൽഖറും ചേർന്ന് 35 ലക്ഷം രൂപ നൽകി

By webdesk13

August 01, 2024

മുണ്ടക്കൈ ദുരന്തത്തിൽ വയനാടിന് സഹായവുമായി സിനിമാ താരങ്ങളായ മമ്മൂട്ടിയും ദുൽഖൽ സൽമാനും. മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയുമാണ് നൽകിയത്. തുക മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റു തെന്നിന്ത്യൻ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകിയിരുന്നു. സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയും കൈമാറി. കഴിഞ്ഞ ദിവസം വിക്രം 20 ലക്ഷം രൂപ നൽകിയിരുന്നു.