kerala

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്; എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

By webdesk18

June 25, 2025

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക സംഘം. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിച്ചിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ, മൊഴി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചത്. പരാതി സ്വീകരിക്കുന്നതിനായി നോഡല്‍ ഏജന്‍സി പ്രവര്‍ത്തനം തുടരണമെന്നും ഹൈക്കോടതി വ്യക്തമാക്കി.