Film

ഹേമ കമ്മീഷൻ റിപ്പോർട്ട്: ‘എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം’: പി.കെ ഫിറോസ്

By webdesk14

August 20, 2024

കോഴിക്കോട് : മലയാള സിനിമാ മേഖലയിലെ മാഫിയാ വാഴ്ച്ചയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ചൂണ്ടിക്കാട്ടുന്ന ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ച് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടികൾ വരെ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. സിനിമയിൽ ആര് നിലനിൽക്കണമെന്ന് പോലും തീരുമാനിക്കുന്നത് മാഫിയാ സംഘമാണ്. ഇവരെ കുറിച്ച് സുതാര്യമായ അന്വേഷണം നടത്തിയാൽ പല പ്രമുഖരും പ്രതിപട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പുറത്ത് വിട്ട കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഇതിൽ അകപ്പെട്ടവർ എത്ര ഉന്നതരായാലും വെളിച്ചെത്ത് കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ ഇത്രയും ഗൗരവമായ ഒരു റിപ്പോർട്ട് പുറത്ത് വരാൻ വൈകിയതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്നും സർക്കാറിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും പി കെ ഫിറോസ് അഭിപ്രായപ്പെട്ടു.