kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌: നടപടിയെടുക്കാൻ വൈകരുത് -ഇ.ടി മുഹമ്മദ് ബഷീർ എം.പി

By webdesk13

August 27, 2024

സിനിമ മേഖലയില്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ നടപടി വൈകരുതെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടിമാരുടെ പരാതികള്‍ക്കെതിരെ ഉറഞ്ഞുതുള്ളിയതു കൊണ്ട് കാര്യമില്ല. ഹേമകമ്മിറ്റിയിലെ കാര്യങ്ങള്‍ നാടിനു നാണക്കേടുണ്ടാക്കുന്നതാണ്.

ആരോപണ വിധേയരായവര്‍ക്ക് എതിരെ അതത് പാര്‍ട്ടികള്‍ നടപടിയെടുക്കണം. രഞ്ജിത്തും സിദ്ദിക്കും സ്ഥാനമൊഴിഞ്ഞതുകൊണ്ട് പ്രശന്ങ്ങള്‍ അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങളുമായി മുന്നോട്ടു പോകരുത്. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ നിലപാട് ശരിയല്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.