നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രം ‘ഹേയ്ജൂഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായ ജൂഡായി എത്തുന്നത് നിവിന്‍ ആണ്. ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൃഷയാണ് നായിക. തൃഷയുടെ ആദ്യ മലയാള ചിത്രമാണിത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ ശ്യാമപ്രസാദും നിവിന്‍ പോളിയും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പ്ങ്കുവെച്ചു.

“ഇവിടെ” എന്ന ചിത്രത്തിനുശേഷം ശ്യാമപ്രസാദും നിവിനും ഒന്നിക്കുന്ന ചിത്രമാണ് ഹേയ്ജൂഡ്. സിദ്ദിഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഗോവയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്.