ബീഹാറിലെ ബഹാദൂർ ഗഞ്ചിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനായിരുന്നു ഷർജീലിന്റെ തീരുമാനം. എന്നാൽ അവസാന നിമിഷം തെരഞ്ഞെടുപ്പ് പ്രചാരണം എന്ന ആവശ്യം മുൻ നിർത്തി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതിനെ തുടർന്നാണ് ഷർജീലിൽ പിന്മാറിയത്.
സി എ എ വിരുദ്ധ സമരനേതൃത്വത്തിലുണ്ടായിരുന്ന ഷർജീൽ ഇമാമിനെ 2020 നാണ് ദൽഹി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌തത്. തന്റെ കൂടെയുള്ളത് പരമ്പരാഗത രാഷ്ട്രീയക്കാരല്ലെന്നും തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയലും ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ സന്ദേശം നൽകാനുള്ള ശ്രമം തുടരുമെന്നും ഷർജീൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.