എറണാകുളം: ഫിസിയോ തെറാപിസ്റ്റുകളും ഒക്കുപ്പേഷണല്‍ തെറാപിസ്റ്റുകളും ഡോക്ടര്‍മാരല്ലെന്ന് ഹൈക്കോടതി. പേരിന് മുന്നില്‍ ഇവര്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡോക്ടര്‍ എന്ന് ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഡോക്ടര്‍ എന്ന് ഉപയോഗിക്കുന്നത് തടയണമെന്ന ഫിസിക്കല്‍ മെഡിസിന്‍ അസോസിയേഷന്റെ ഹരജി ഹൈക്കോടതി സ്വീകരിച്ചു.
ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പി പ്രൊഫഷണലുകളും തങ്ങളെ ആരോഗ്യ സംരക്ഷണ ദാതാക്കളായി പ്രഖ്യാപിക്കരുതെന്നും അവരുടെ പേരില്‍ ‘ഡോ’ എന്ന പ്രിഫിക്സ് ഉപയോഗിക്കരുതെന്നും ഫിസിയോതെറാപ്പിസ്റ്റുകളുടെയും ഒക്യുപേഷണല്‍ തെറാപ്പിയുടെയും പ്രൊഫഷണല്‍ സേവനങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിക്കുന്ന ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതിയോട് ഹരജിയില്‍ ആവശ്യപ്പെട്ടു.
1916ലെ ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രി ആക്ടിലെ വ്യവസ്ഥകളും ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി എന്നിവയ്ക്കുള്ള യോഗ്യതാധിഷ്ഠിത പാഠ്യപദ്ധതിയിലെ (Ext.P1, P1(a)) എന്നീ വകുപ്പുകളും തമ്മില്‍ വ്യക്തമായ വൈരുദ്ധ്യമുണ്ട്. അംഗീകൃത മെഡിക്കല്‍ യോഗ്യത കൈവശം വയ്ക്കാതെ ‘ഡോക്ടര്‍’ എന്ന തലക്കെട്ട് ഉപയോഗിക്കുന്ന ഏതൊരു ഫിസിയോതെറാപ്പിസ്റ്റും നിയമലംഘനമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.