kerala

മീഡിയ വണ്‍ സംപ്രേക്ഷണ വിലക്ക് ശരിവെച്ച് ഹൈക്കോടതി

By Test User

February 08, 2022

സംപ്രേക്ഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയവണ്‍ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മീഡിയവണ്‍ ചാനലിലെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ആണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് സുരക്ഷാ ക്ലിയറന്‍സ് ഇല്ല എന്ന് കാരണത്താലാണ് സംപ്രേക്ഷണ വിലക്ക് എന്നാണ് പ്രാഥമികമായി അറിയാന്‍ കഴിയുന്നത്.

സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ മീഡിയവണ്‍ ഡിവിഷന്‍ ഹൈക്കോടതി ബെഞ്ചിനെ സമീപിച്ചേക്കും.