india

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ അനുമതിക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ

By webdesk14

August 19, 2024

ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ.

മൈസൂരു അർബൻ വികസന അതോറിറ്റി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് അനുമതി നൽകിയിരുന്നു.

ഗവർണറുടെ അനുമതിയിൽ സിദ്ധരാമയ്യക്കെതിരെ ഓഗസ്റ്റ് 29 വരെ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ലെന്ന് വിചാരണ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.